സാന്താ ക്ലാര കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് സാന്താ ക്ലാര കൗണ്ടി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 1,781,642 ജനസംഖ്യയുള്ള ഇത്, കാലിഫോർണിയയിലെ ജനസംഖ്യയനുസരിച്ച് ആറാം സ്ഥാനമുള്ള കൗണ്ടിയാണ്. കൗണ്ടി ആസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സാൻ ജോസ്, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമാണ്.
Read article